തമിഴ്‌നാട്ടിൽ കോളറ പടരുന്ന സാഹചര്യത്തിൽ കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കോളറ പടർന്നുപിടിക്കുന്ന തമിഴ്നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിലും അതിജാഗ്രതാ നിർദ്ദേശങ്ങളുമായി നൽകി ആരോഗ്യ വകുപ്പ്. തമിഴ്‌നാടിനോടുചേർന്ന് കിടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്കുപുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രത പുലർത്താനാണ് നിർദ്ദേശം.

വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക, സാംപിൾ പരിശോധനയിൽ കോളറ സ്ഥിരീകരിച്ചതാൽ കർശന നിയന്ത്രണങ്ങൾ കൈക്കൊള്ളുക എന്നിവയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക്‌ ലഭിച്ച നിർദ്ദേശം. ഒ.ആർ.എസ്. ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും അവയുടെ വിതരണത്തിനായി ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യം ഉണ്ടാക്കുകയും ചെയ്യണം. ഫീൽഡ് തല പ്രവർത്തനം താമസം കൂടാതെ നടപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണം.

Top