അതിതീവ്ര മഴയില്‍ നാശമുണ്ടാകാതിരുന്നത് സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റ് കാരണം; റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്‌മെന്റിന്റെ ഫലമായാണ് ഇക്കുറി അതിതീവ്രമഴയിലും കാര്യമായ നാശം സംഭവിക്കാതിരുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ ദിവസേന വിലയിരുത്തുന്നുണ്ടായിരുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി എത്തിയപ്പോൾ തന്നെ അധിക ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. തുടർന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ടു തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് തമിഴ്‌നാട് നൽകിയതായും അദ്ദേഹം അറിയിച്ചു.

 

 

Top