പെരുമ്പാവൂരുണ്ടായ വാഹനാപകടത്തിന് കാരണം കാറിന്റെ അമിതവേഗം

accident

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കാറിന്റെ അമിതവേഗമാണെന്ന് പ്രാഥമിക നിഗമനം. കാര്‍ അമിതവേഗത്തില്‍ വന്ന് ബസില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ജിനീഷ്(22), വിജയന്‍(22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണു മരിച്ചത്. പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെറിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

Top