കനത്ത മൂടല്‍മഞ്ഞ് ; ദുബായിലെയും ഷാര്‍ജയിലെയും വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

ദുബായ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബായിലെയും ഷാര്‍ജയിലെയും വാഹന ഗതാഗതവും, വിമാനസര്‍വ്വീസുകളും തടസ്സപ്പെട്ടു.

അല്‍മക്തൂം വിമാനത്താവളം, ഷാര്‍ജ വിമാനത്താവളം, മലീഹ, അല്‍ സ്വെയിഹാന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞുണ്ടായാതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.

പുലര്‍ച്ചെ മൂന്നിനും ഒന്‍പതിനുമിടയില്‍ ദുബായിലേക്ക് വരുന്നതും ദുബായില്‍നിന്ന് പോകേണ്ടതുമായ 60 ഓളം വിമാനസര്‍വ്വീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചു.

ഷാര്‍ജയില്‍ നിന്നുള്ള പല വിമാനങ്ങളും മൂടല്‍ മഞ്ഞിനെത്തുടര്‍ന്നു വൈകിയാണ് സര്‍വ്വീസ് ആരംഭിച്ചത്.

രാത്രിയിലും വെളുപ്പിനും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുമെന്നും ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നല്കി.

Top