കളമശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; അന്വേഷണം തുടങ്ങി

കൊച്ചി: കളമശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങള്‍ ലാബിലേക്ക് അയച്ചു. സംഭവത്തില്‍ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളില്‍ 600 ല്‍ അധികം താറാവുകള്‍ ചത്തൊടുങ്ങി. ആദ്യ ഘട്ടത്തില്‍ തന്നെ പരിശോധന നടത്തിയെങ്കിലും താറാവുകള്‍ ചാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഷംസുദ്ദീന്‍ പറയുന്നു

ശനിയാഴ്ചകളിലാണ് താറാവുകള്‍ കൂടുതലായി ചാകുന്നത്. സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തി.

 

Top