പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് താറാവ് കർഷകർ

കൊച്ചി : പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് ഐക്യ താറാവ് കർഷക സംഘം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. കൂടാതെ വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ രോഗ ബാധിത പ്രദേശങ്ങളൊഴികെയുള്ള മേഖലകളിലെ പക്ഷികളെ സംരക്ഷിക്കാൻ സർക്കാർ സഹായം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

2014 ന് ശേഷം ഓരോ തവണയും ഭീമമായ നഷ്ടമാണ് താറാവ് കർഷകർ നേരിടുന്നത്. ഈസ്റ്റർ, ക്രിസ്മസ് സമയത്തെ വിപണി ലക്ഷ്യമിട്ട് വളർത്തുന്ന താറാവുകൾ ചത്തൊടുങ്ങുതിനാൽ കർഷകർ പലരും കടക്കെണിയിലാണ്. നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന് കാട്ടി വീണ്ടും സർക്കാരിനെ സമീപിക്കാനാണ് കർഷകരുടെ തീരുമാനം.

Top