ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ഇന്ത്യന്‍ വിപണിയില്‍; എക്‌സ്‌ഷോറൂം വില 8.52 ലക്ഷം രൂപ

പ്രശസ്ത കാലിഫോര്‍ണിയന്‍ ഡിസൈനര്‍ റോളന്‍ഡ് സാന്‍സിന്റെ പെയിന്റ് സ്‌കീമോഡു കൂടിയ
ഡ്യുക്കാട്ടി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.

8.52 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 വിന്റെ എക്‌സ്‌ഷോറൂം വില.

ദില്ലി, മുംബൈ, ബംഗളൂരു, പൂനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, കൊച്ചി ഡീലര്‍ഷിപ്പുകളില്‍ ഡ്യുക്കാട്ടി മാക് 2.0 ലഭ്യമാണ്.

നിലവില്‍ ഐകോണ്‍, ക്ലാസിക്, ഫുള്‍ ത്രോട്ടില്‍ എന്നിങ്ങനെ വിവിധ പതിപ്പുകളിലാണ് സ്‌ക്രാമ്പ്‌ളറിനെ ഡ്യുക്കാട്ടി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

803 സിസി V-ട്വിന്‍ എഞ്ചിനിലാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ഒരുങ്ങുന്നത്. 8,250 rpmല്‍ 72.4 bhp കരുത്തും 5,750 rpmല്‍ 67 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

അലൂമിനിയം ഹാന്‍ഡില്‍ബാറുകള്‍, ഫ്‌ളാറ്റ് ട്രാക്ക് പ്രോ സീറ്റ്, ബ്ലാക് എക്‌സ്‌ഹോസ്റ്റ്, സിലിണ്ടര്‍ ഹെഡ് കവറുകള്‍, കഫെ റേസര്‍ സ്‌റ്റൈലിലുള്ള കൂളിംഗ് ഫിന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍.

Top