ഡുകാറ്റി വിസ്മയം ഇന്ത്യയിലും; പനിഗേല്‍ വി.ടു ഇന്ത്യന്‍ വിപണിയിലെത്തി

ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കാളായ ഡ്യുകാറ്റി.ഡുകാറ്റിയുടെ പനിഗേല്‍ വി.ടു ഇന്ത്യയില്‍ വില്‍പ്പനക്കെത്തി. 955 സി.സി സൂപ്പര്‍ ക്വാഡ്രൊ, ടു സിലണ്ടര്‍ ബി.എസ് 6 എഞ്ചിനാണ് പനിഗേല്‍ വി.ടുവിന് കരുത്ത് പകരുന്നത്.155 പി.എസ് കരുത്തും 104 എന്‍.എം ടോര്‍ക്കുമാണ് ഈ എഞ്ചിനില്‍ നിന്നും പരമാവധി ഉത്പാദിപ്പിക്കുക. ഡ്യുകാറ്റിയുടെ ഇന്ത്യന്‍ ശ്രേണിയില്‍ ബി.എസ് 6 എന്‍ജിനോടെ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ ബൈക്കാണ്’പനിഗേല്‍ വി.ടു.

ഇരു ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ക്വിക് ഷിഫ്റ്ററുമാണ് പനിഗേലിന്റെ പ്രത്യേകത. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ഡ്യുകാറ്റി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റേസ്, സ്‌പോര്‍ട്, സ്ട്രീറ്റ് റൈഡിങ് എന്നീ മോഡുകളോടെയാണ് ബൈക്ക് ഇന്ത്യന്‍വിപണയിലെത്തുന്നത്. ഹാന്‍ഡിലില്‍ കണ്ട്രോള്‍ ചെയ്യാവുന്ന ഒരു സ്വിച് ഗീയര്‍ വഴി ഇതില്‍ ഇഷ്ടമുള്ള റൈഡിങ് ശൈലി നിങ്ങള്‍ തിരഞ്ഞെടുക്കാം.പൂര്‍ണ തോതില്‍ ക്രമീകരിക്കാവുന്ന 43 എം എം ഷോവ ബിഗ് പിസ്റ്റന്‍ ഫോര്‍ക്ക് മുന്നിലും അഡ്ജസ്റ്റബ്ള്‍ സൈഡ് മൗണ്ടഡ് സാക്‌സ് മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ പിന്നിലും നല്‍കിയാണ് വാഹനമെത്തുന്നത്.

ക്രോസ് മൗണ്ടഡ് സാക്‌സ് സ്റ്റീയറിങ് ഡാംപര്‍ ബൈക്കിന്റെ റൈഡിങ് സുഖം മെച്ചപ്പെടുത്തും. വാഹനത്തിന്റെ റോള്‍, യോ, പിച്ച് ആംഗിളുകള്‍ അതിവേഗം നിര്‍ണയിക്കാന്‍ പ്രാപ്തിയുള്ള, പുതുതലമുറ ഇലക്ട്രോണിക്‌സ് സ്യൂട്ട് അധിഷ്ഠിത ആറ് ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും പനിഗേല്‍ വി.ടുവിലുണ്ട്. കോണറിങ് എ ബി എസ് ഇവൊ, ഡ്യുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇവൊ ടു, ഡ്യുകാറ്റി ഷിഫ്റ്റ് ഇവൊ ടു, ഡ്യുകാറ്റി വീലി കണ്‍ട്രോള്‍ ഇവൊ, എന്‍ജിന്‍ ബ്രേക്കിങ് കണ്‍ട്രോള്‍ ഇവൊ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഈ പാക്കേജ്

Top