ducati scrambler gets rs 90000 cheaper as the italian giant marks 90th anniversary

വതി ആഘോഷത്തോടനുബന്ധിച്ച് ഇറ്റാലിയന്‍ ബ്രാന്‍ഡായ ഡ്യുകാറ്റി ശ്രേണിയിലെ ‘സ്‌ക്രാംബ്ലറി’ന് 90,000 രൂപ ഇളവ് പ്രഖ്യാപിച്ചു. ‘സ്‌ക്രാംബ്ലര്‍’ വകഭേദങ്ങളായ ‘ഐകണ്‍’, ‘ക്ലാസിക്’, ‘അര്‍ബന്‍ എന്‍ഡ്യൂറൊ’, ‘ഫുള്‍ ത്രോട്ടില്‍’ എന്നിവയ്‌ക്കെല്ലാം ഈ മാസം 31 വരെയാണ് ഈ ആനുകൂല്യം നിലവിലുണ്ടാവുക.

ഇതോടെ ചുവപ്പ് നിറമുള്ള ‘സ്‌ക്രാംബ്ലര്‍ ഐകണ്‍’ 6.07 ലക്ഷം രൂപയ്ക്കു ഡല്‍ഹി ഷോറൂമില്‍ ലഭിക്കും.

‘ക്ലാസിക്’, ‘അര്‍ബന്‍ എന്‍ഡ്യൂറൊ’, ‘ഫുള്‍ ത്രോട്ടില്‍’ എന്നിവയുടെ ഡല്‍ഹി ഷോറൂമിലെ വില 7.28 ലക്ഷം രൂപയാണ്. 1926ല്‍ നിലവില്‍ വന്ന ഡ്യുകാറ്റി ബ്രാന്‍ഡ് ഇക്കൊല്ലം 90-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

പ്രമുഖ സ്വകാര്യ ബാങ്കായ യസ് ബാങ്കിന്റെ സഹകരണത്തോടെ അടുത്തയിടെ അവതരിപ്പിച്ച വാഹന വായ്പ പദ്ധതിയിലൂടെ ‘സ്‌ക്രാംബ്ലര്‍’ വാങ്ങുന്നവര്‍ക്കും പരിഷ്‌കരിച്ച വില ബാധകമാണെന്ന് ഡ്യുകാറ്റി ഇന്ത്യ അറിയിച്ചു. ബൈക്ക് വാങ്ങാന്‍ ഏഴു വര്‍ഷം വരെ കാലാവധിയുള്ള വായ്പയാണു യസ് ബാങ്ക് അനുവദിക്കുന്നത്.

വില്‍പ്പന തുടങ്ങി രണ്ടു വര്‍ഷത്തിനകം മികച്ച വളര്‍ച്ചയാണു ഡ്യൂകാറ്റി ഇന്ത്യ കൈവരിച്ചതെന്നു കമ്പനി മാനേജിങ് ഡയറക്ടര്‍ രവി അവലൂര്‍ അവകാശപ്പെട്ടു. കമ്പനിയുടെ മോഡല്‍ശ്രേണിക്കു മികച്ച സ്വീകരണമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചത്.

പരിമിതകാലത്തിനുള്ളില്‍ മികച്ച നേട്ടം സമ്മാനിച്ചതിന് ഡ്യുകാറ്റിസ്റ്റി, ഡെസ്‌മൊ ഓണേഴ്‌സ് ക്ലബ്വുകളോടുള്ള കൃതജ്ഞതയും അദ്ദേഹം രേഖപ്പെടുത്തി.

Top