ഡുക്കാട്ടി പാനിഗലെ വി 4 വിപണിയില്‍ ; ഇന്ത്യക്ക് അഞ്ചെണ്ണം മാത്രം

റ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ ‘പാനിഗലെ വി4’ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഇന്ത്യയ്ക്ക് വെറും അഞ്ചെണ്ണമേ കമ്പനി നല്‍കുന്നുള്ളുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. 1.87 ലക്ഷം രൂപയാണ് വില. അതും ഈ മാസം ബുക്ക് ചെയ്താല്‍ അടുത്ത വര്‍ഷം പകുതിയോടെയെ ലഭിക്കൂ.

998 സി.സി. ഡെസ്‌മോഡിസി സ്ട്രാഡേല്‍ ആര്‍ എന്‍ജിനാണ് റേസിങ് ട്രാക്കില്‍ കുതിക്കുന്നത്. എന്നാല്‍, റോഡിലേക്കിറങ്ങുമ്പോള്‍ അത് 1,103 സി.സി. 90 ഡിഗ്രി വി4 എന്‍ജിനായി മാറും. 220 ബി. എച്ച്.പി. കരുത്തും 112 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കുന്നതാണിത്. റേസ് കിറ്റ് ഘടിപ്പിക്കുകയാണെങ്കില്‍ കരുത്ത് 234 ബി.എച്ച്.പി. ആകുമെന്ന് കമ്പനി പറയുന്നു.

നാലുവിധത്തില്‍ ആക്‌സില്‍ ക്രമീകരിക്കാം. റേസിങ്ങിന് ഉതകുന്ന രീതിയിലുള്ള ഒലിന്‍സ് സസ്‌പെന്‍ഷനും കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളുമുണ്ട്. ഡുക്കാട്ടി സ്‌റ്റൈല്‍ സെന്ററുമായി ചേര്‍ന്നാണ് കോര്‍സ വിഭാഗം ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. ആറ് ആക്‌സിസ് ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും ഇതിലുണ്ട്.

Top