ഡ്യുക്കാട്ടി പാനിഗാലെ V4 ബുക്കിംഗ് ഇന്ത്യയില്‍ വീണ്ടും ആരംഭിച്ചു

Ducati Panigale

ഡ്യുക്കാട്ടി പാനിഗാലെ V4 ഫ്‌ളാഗ്ഷിപ്പ് ബൈക്കിന്റെ ബുക്കിംഗ് കമ്പനി വീണ്ടും ആരംഭിച്ചു. 20.53 ലക്ഷം രൂപയാണ് പാനിഗാലെ V4 ന്റെ പ്രൈസ്ടാഗ്. V4S പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 25.29 ലക്ഷം രൂപയുമാണ്.

ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ ഡെസ്‌മോസെഡിസി സ്ട്രാഡലെ 1,103 സിസി, 90 ഡിഗ്രി V4 എഞ്ചിനാണ് പാനിഗാലെ V4 ന്റെ പവര്‍ഹൗസ്. 13,000 rpm ല്‍ 211 bhp കരുത്തും 10,000 rpm ല്‍ 124 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

അലൂമിനിയം അലോയ് ഫ്രണ്ട് ഫ്രെയിമിലാണ് പാനിഗാലെ V4 ഒരുക്കിയിരിക്കുന്നത്. സ്ട്രീറ്റ്, സ്‌പോര്‍ട്, റേസ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ പാനിഗാലെ V4ല്‍ ഒരുങ്ങുന്നുണ്ട്. 198 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.

Top