ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി പുതിയ ബിഎസ്VI മള്‍ട്ടിസ്ട്രാഡ 950 S ഇന്ത്യയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ഡേര്‍ഡ്, S, S സ്പോക്കഡ് വീലുകള്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ഇതില്‍ മള്‍ട്ടിസ്ട്രാഡ 950-ന്റെ S മോഡലിനെയാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
വലിയ മള്‍ട്ടിസ്ട്രാഡ 1260-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും, 950 S ഒരു ത്രി-ടോണ്‍ GP വൈറ്റ് ലിവറിയില്‍ വാഗ്ദാനം ചെയ്യുന്നു, ഇത് കാഴ്ചയില്‍ നിന്ന് വേര്‍തിരിക്കുന്നു. റെഡ്, ഗ്രോ നിറത്തിലുള്ള ഹൈലൈറ്റുകള്‍ ഉള്ള ബ്ലാക്ക് & വൈറ്റ് ഈ കളര്‍ സ്കീമില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഡ്യുക്കാട്ടി റെഡിലും മള്‍ട്ടിസ്ട്രാഡ 950 വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഉയര്‍ന്ന സവിഷേതകളാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S-ല്‍ ഒരുക്കിയിരിക്കുന്നത്. അതിൽ അപ്പ് ആന്‍ഡ് ഡൗണ്‍ ക്വിക്ക് ഷിഫ്റ്റ്, ഡ്യുക്കാട്ടി സ്കൈഹൂക്ക് സസ്പെന്ഷന് ഇവോ സിസ്റ്റമുള്ള ഇലക്ട്രോണിക് സസ്പെന്ഷന്, കോര്‍ണറിംഗ് ലൈറ്റ്സ് ഉള്ള പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പ്, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്നു.
ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. മുന്‍വശത്ത് ട്വിന്‍ 320 mm ഡിസ്കുകളും പിന്നില്‍ 265 mm റോട്ടറുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്ട്രെറ്റ, എല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2021 ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S പതിപ്പിന്റെ കരുത്ത്. ഇത് 9,000 rpm-ല്‍ 113 bhp കരുത്തും 7,750 rpm-ല്‍ 96 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്രൂയിസ് കണ്ട്രോള്, ബാക്ക്ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്ട്രോളുകള്, ഹാന്‍ഡ്സ് ഫ്രീ സിസ്റ്റം, വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ബോഷ് എബിഎസ് കോര്‍ണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്ട്രോള്, വെഹിക്കിള്‍ ഹോള്‍ഡ് കണ്ട്രോള് എന്നിവയും സുരക്ഷ സംവിധാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു
വിപണിയില്‍ എത്തിയാല്‍ ബിഎംഡബ്ല്യു F850 GS, ട്രയംഫ് ടൈഗര്‍ 900 എന്നീ മോഡലുകളാകും മള്‍ട്ടിസ്ട്രാഡ 950 S ന്റെ എതിരാളികള്‍. 15.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. മോഡലിനായുള്ള ബുക്കിംഗും കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അധികം വൈകാതെ തന്നെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.