ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്സ് പീക്ക് ഇന്ത്യന്‍ വിപണിയില്‍

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്സ് പീക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ബൈക്കിന് വില 21.42 ലക്ഷം രൂപ. ലിമിറ്റഡ് എഡിഷനിലാണ് മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്സ് പീക്ക് വില്‍പനയ്ക്കെത്തുന്നത്. അതേസമയം ഇന്ത്യയില്‍ എത്തുന്ന മോഡലുകളുടെ എണ്ണം ഡ്യുക്കാട്ടി വെളിപ്പെടുത്തിയിട്ടില്ല. ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ജൂലൈയില്‍ ബൈക്ക് നല്‍കും.

1,262 സിസി L-ട്വിന്‍, ഡിവിടി ടെസ്റ്റസ്ട്രെട്ട എഞ്ചിനാണ് പൈക്ക്സ് പീക്ക് വകഭേദത്തില്‍ ഒരുങ്ങുന്നത്. എഞ്ചിന്‍ 158 bhp കരുത്തും 129.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഓലിന്‍സ് സസ്പെന്‍ഷന്‍, ടെര്‍മിനോനി എക്സ്ഹോസ്റ്റ്, കോര്‍ണറിംഗ് ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബൈ – ഡയറക്ഷനല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയെല്ലാം ബൈക്കിന്റെ വിശേഷങ്ങളില്‍പ്പെടും. വിന്‍ഡ്സ്‌ക്രീന്‍, മുന്‍ മഡ്ഗാര്‍ഡ്, എയര്‍ ഇന്‍ടേക്ക് കവറുകള്‍ പോലുള്ളവയെല്ലാം കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമാണ്.

സ്‌പോര്‍ട്, ടൂറിങ്ങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ സ്ഥിരത നിലനിര്‍ത്താന്‍ വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഫീച്ചറും ബൈക്കില്‍ പ്രവര്‍ത്തിക്കും. ഭാരം 229 കിലോയാണ്.

Top