ഫ്ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ ടൂററുമായി ഡ്യുക്കാട്ടി ; മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യന്‍ വിപണിയില്‍

പുതിയ ഫ്ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ ടൂററുമായി ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. രണ്ടു വകഭേദങ്ങളിലാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ ഒരുങ്ങുന്നത്. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യ്ക്ക് 15.99 ലക്ഷം രൂപയും ഉയര്‍ന്ന മള്‍ട്ടിസ്ട്രാഡ് 1260 S വകഭേദത്തിന് വില 18.06 ലക്ഷം രൂപയുമാണ് വില. ദില്ലി എക്സ്ഷോറൂം അടിസ്ഥാനപ്പെടുത്തിയാണ് വില. കരുത്തന്‍ എഞ്ചിന്‍ പുതുക്കിയ ഷാസിയും മോഡലിന്റെ മുഖ്യവിശേഷങ്ങളാണ്.

ducati

പുതിയ 1,262 സിസി ലിക്വിഡ് കൂള്‍ഡ് L – ട്വിന്‍ എഞ്ചിനിലാണ് ഒരുക്കം. 158 bhp കരുത്തും 129.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. മുന്‍തലമുറയെക്കാള്‍ 6 bhp കരുത്തും 1.5 Nm torque ഉം പുതിയ മോഡലിന് കൂടുതലുണ്ട്. ഡ്യുക്കാട്ടി സ്‌കൈഹുക്ക് സസ്പെന്‍ഷന്‍ സംവിധാനമാണ് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യില്‍ ഒരുങ്ങുന്നത്. അതേസമയം ഉയര്‍ന്ന മള്‍ട്ടിസ്ട്രാഡ 1260 S -ല്‍ 48 mm ഫോര്‍ക്കുകളും പൂര്‍ണമായും ക്രമീകരിക്കാവുന്ന സാക്ക്സ് മോണോഷോക്കും സസ്പെന്‍ഷന്‍ നിറവേറ്റും. മോഡലിന്റെ ഷാസിയും കമ്പനി പുതുക്കിയിട്ടുണ്ട്. വീല്‍ബേസ് 1,585 mm (56 mm അധികം).

ducati-multistrada-1260-s-front_720x540

കോര്‍ണറിംഗ് എബിഎസ്, ബാക്ക് ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ടേണ്‍ സിഗ്‌നല്‍ ക്യാന്‍സലേഷന്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹാന്‍ഡ്സ് ഫ്രീ കണക്ടിവിറ്റി എന്നിങ്ങനെ നീളും ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 സവിശേഷതകള്‍. സ്പോര്‍ട്, ടൂറിങ്ങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും മോഡലില്‍ ലഭ്യമാണ്.

Top