പുതിയ മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ഡ്യുക്കാറ്റി

റ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ, സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടോര്‍ഡ് എന്നീ മോഡലുകളെ അവതരിപ്പിച്ചു. ഡ്യുക്കാറ്റി വേള്‍ഡ് പ്രീമിയര്‍ 2022 വെര്‍ച്വല്‍ ഇവന്റിന്റെയും സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് മോട്ടോര്‍സൈക്കിളിന്റെ 50-ാം വാര്‍ഷിക ആഘോഷത്തിന്റെയും ഭാഗമായാണ് പുതിയ മോഡലുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോയും സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടോര്‍ഡും നവംബറില്‍ യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യയില്‍ അടുത്ത വര്‍ഷം തുടക്കത്തോടെ ഇരു ബൈക്കുകളും അവതരിപ്പിക്കാനാണ് സാധ്യത. ഈ പ്രത്യേക മോഡലുകള്‍ക്ക് സാധാരണ മോഡലുകളേക്കാള്‍ വില കൂടുതലായിരിക്കും.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോയില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. 1079 സിസി എയര്‍-കൂള്‍ഡ് എല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയാണ് ഹൃദയം. ഈ എഞ്ചിന്‍ 7500 ആര്‍പിഎംല്‍ 84 ബിഎച്ച്പി കരുത്തും 4750 ആര്‍പിഎംല്‍ 88 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോഡിയാക്കിയിരിക്കുന്നത്. സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം കോര്‍ണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും പ്രീമിയം മോട്ടോര്‍ സൈക്കിളിന്റെ ഭാഗമാണ്.

ട്രിബ്യൂട്ട് പ്രോ എന്നത് സ്‌ക്രാംബ്ലര്‍ പതിപ്പിലേക്ക് വിരല്‍ ചൂണ്ടുന്നുവെങ്കില്‍ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടോര്‍ഡിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ബൈക്കിന് ഫ്യുവല്‍ ടാങ്കില്‍ ഡ്യുക്കാട്ടി ജിപി19 റെഡ്, ബ്ലാക്ക് ഗ്രാഫിക്സ് എന്നിവയുള്ള സ്റ്റാര്‍ വൈറ്റ് സില്‍ക്ക് ലഭിക്കുന്നു. ഒരു ഫ്ളാറ്റ് സീറ്റ്, താഴ്ന്ന ഹാന്‍ഡില്‍ബാര്‍, സൈഡ് നമ്പര്‍ പ്ലേറ്റ്, ചുവന്ന ഫ്രണ്ട് മഡ്ഗാര്‍ഡ് എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍.

 

Top