ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു

പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 മോഡലിനെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി വിപണിയില്‍ അവതരിപ്പിച്ചു. 11.99 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 -യ്ക്ക് വില. രാജ്യമെങ്ങുമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ പുതിയ ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു.

എഞ്ചിന്‍, ഷാസി, സസ്പെന്‍ഷന്‍, ഇലക്ട്രോണിക്സ് പാക്കേജ് എന്നിവയെല്ലാം ബൈക്കില്‍ കമ്പനി പരിഷ്‌കരിച്ചു. പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, പുതിയ റിമ്മുകള്‍, ബ്രേക്ക് ഡിസ്‌ക്കുകള്‍, അലൂമിനിയം ട്യൂബുള്ള മറോച്ചി ഫോര്‍ക്കുകള്‍ എന്നിവയെല്ലാം ഹൈപ്പര്‍മോട്ടാര്‍ഡ് 950 -യുടെ ഭാരം കുറച്ചതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

937 സിസി ഇരട്ട സിലിണ്ടര്‍ ഡ്യുക്കാട്ടി ടെസ്റ്റാസ്ട്രെട്ട എഞ്ചിനാണ് പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 -യുടെ ഹൃദയം. മുന്‍തലമുറയെക്കാള്‍ 4 bhp അധിക കരുത്ത് പരിഷ്‌കരിച്ച 937 സിസി എഞ്ചിനുണ്ട്. 9,000 rpm -ല്‍ 114 bhp കരുത്താണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. 7,250 rpm -ല്‍ 96 Nm torque ഉം നേടാന്‍ ബൈക്ക് പ്രാപ്തമാണ്. 3,000 rpm പിന്നിടുമ്പോള്‍തന്നെ എണ്‍പതു ശതമാനം ടോര്‍ഖും എഞ്ചിനില്‍ ഉത്പാദിപ്പിക്കപ്പെടും.

Top