‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഡബ്ബിംഗ് പൂര്‍ത്തിയായി

ചെന്നൈ: ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും, കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രാമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’.വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വലിയൊരു ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ – വിഷു റിലീസായി ഏപ്രില്‍ മാസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.

ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് – ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Top