‘കങ്കുവ’യുടെ ഡബ്ബിങ് ആരംഭിച്ചു; ചിത്രത്തില്‍ യോദാവായി സൂര്യ എത്തും

സൂര്യയുടേതായി റിലീസ് ചെയാന്‍ ഉള്ളതില്‍ പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കങ്കുവ’. ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ച് ‘കങ്കുവ’. ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ച് നടന്‍ സൂര്യ. നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ആണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സൂര്യ ഡബ് ചെയ്യുന്നതും മറ്റ് സൗണ്ട് എഞ്ചിനീയര്‍മാരുമായി നില്‍ക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘കങ്കുവ’യില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും എന്ന് അടുത്തിടെ പുറത്തുവിട്ട സൂര്യയുടെ സെക്കന്‍ഡ് ലുക്കില്‍ വ്യക്തമായിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായി എന്നറിയിക്കുന്ന കുറിപ്പിനൊപ്പമുള്ള സൂര്യയുടെ മാസ്സ് ലുക്ക് വീണ്ടും ആരാധകരെ കുഴപ്പിച്ചിരിക്കുകയാണ്.

2024 പകുതിയോടെ ‘കങ്കുവ’ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. ദേവ് ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മലയാളിയായ നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്.

Top