ലോകത്തിലെ ആദ്യ ഇലക്ട്രിക് ആംബുലന്‍സ് ആരംഭിച്ച് ദുബായ് കോര്‍പ്പറേഷന്‍

ദ്യ ഇലക്ട്രിക് ആംബുലന്‍സ് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് (ഡി.സി.എ.എസ്) ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 20 ന് തുടങ്ങുന്ന എക്‌സ്‌പോ-2020 യില്‍ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ഡി.സി.എ.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ അല്‍ ഡ്രായ് പറഞ്ഞത്. പരിസ്ഥിതി സൗഹൃദവാഹനം സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ലെന്നും അടുത്ത തലമുറയ്ക്ക് കൂടി ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടി സെമി-സോളാര്‍ പവര്‍ സംവിധാനത്തോടെയുള്ള വാഹനമായിരിക്കും ഡിസിഎഎസിന് വേണ്ടി നിര്‍മിക്കുക. പുതിയ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ ചാര്‍ജാവുകയും എസി ഓണ്‍ ചെയ്യാതെ തന്നെ വാഹനം തണുപ്പിക്കുകയും ചെയ്യുന്നതായിരിക്കും.

Top