യുഎഇയില്‍ വീട്ടുജോലിക്കാര്‍ക്ക് പുതിയ നിബന്ധനകള്‍

ദുബായ്: യുഎഇയില്‍ വീട്ടുജോലിക്കാര്‍ക്ക് പുതിയ നിബന്ധനകള്‍. തദ്ബീര്‍ കേന്ദ്രങ്ങളില്‍ നിന്ന് യുഎഇ നിവാസികള്‍ക്ക് കുറച്ച് മണിക്കൂറോ ദിവസത്തേയ്ക്കോ വീട്ടുജോലിക്കാരെ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിബന്ധന. യുഎഇയിലെ എംഒഎച്ച്ആര്‍ഇയാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളെ കുറഞ്ഞത് ഏഴ് ദിവസത്തേയ്ക്ക് നിയമിക്കാം. ഈ കാലയളവില്‍ അവരെ മാറ്റാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ അനുവാദമില്ലെന്ന് എംഒഎച്ച്ആര്‍ഇ അറിയിച്ചു.

തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. മാര്‍ച്ച് മുതല്‍ യുഎഇ നിവാസികള്‍ക്ക് തദ്ബീര്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വീട്ടുജോലിക്കാരെ നിയമിക്കാന്‍ കഴിയൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. വീട്ടുജോലിക്കാര്‍ക്കായി എല്ലാ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളും സര്‍ക്കാര്‍ അടച്ചുപൂട്ടുന്നത് പൂര്‍ത്തിയാക്കുന്നതിനാലാണ് ഈ തീരുമാനത്തിലെത്തിയത്.ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജന്‍സികളെ മാറ്റി തദ്ബീര്‍ കേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കി. മൂന്ന് വര്‍ഷം മുമ്പാണ് മന്ത്രാലയം തദ്ബീര്‍ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. നിലവില്‍ യുഎഇയില്‍ 54 എണ്ണം ഉണ്ട്.

 

Top