ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം നാളെ മുതല്‍ 45 ദിവസം അടക്കും. ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ചില വിമാനങ്ങള്‍ ഷാര്‍ജ വിമാനത്താവളം വഴിയും സര്‍വീസ് നടത്തും.

ഈ ദിവസങ്ങളില്‍ ദുബൈ- കേരള സെക്ടററിലുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ പല വിമാനസര്‍വീസുകളും ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും പോയ് വരിക. എയര്‍ഇന്ത്യയുടെയും, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചില വിമാനങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയാക്കും. ഫ്‌ലൈദുബൈ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറുന്നവയില്‍ ഉള്‍പ്പെടും.

Top