ദുബായില്‍ വിമാനം തകര്‍ന്നുവീണെന്ന വാര്‍ത്ത വ്യാജമെന്ന് ജി.സി.എ.എ

ദുബായ്: ദുബായില്‍ വിമാനം തകര്‍ന്നുവീണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജി.സി.എ.എ) അറിയിച്ചു.(ജി.സി.എ.എയിലൂടെ മാത്രമേ രാജ്യത്തെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാവുകയെന്നും അധികൃതര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ മുന്നറിയിപ്പ് നല്‍കി. യുഎഇ നിയമപ്രകാരം സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് 10 ലക്ഷം ദിര്‍ഹം (1.9 കോടിയോളം ഇന്ത്യന്‍ രൂപ) വരെയാണ് പിഴ ശിക്ഷ ലഭിക്കുക.

Top