ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യം ; ലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ

ദുബായ് : ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്‍ണമണിഞ്ഞു.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്.

സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എട്ടു ചാവേറുകളെ പൊലീസ് തിരിച്ചറിഞ്ഞു.കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ടി.ജെ എന്ന സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് നേരത്തേ സംശയം ഉണ്ടായിരുന്നു. ഇവര്‍ക്ക് ഭീകരസംഘടനയായ ഐസിസുമായി ആശയപരമായി ബന്ധമുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തല്‍.

Top