യുഎഇയില്‍ കനത്ത മഴ: 3 പേര്‍ മരിച്ചു, ഒരാളെ കാണാതായി

ദുബായ്: യുഎഇയിലെ കനത്തമഴയെ തുര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഇരുവരും മരിച്ചത്. അതിന് പുറമെ റാസല്‍ഖൈമയില്‍ മതിലിടിഞ്ഞ് വീണ് മറ്റൊരാള്‍ മരിച്ചത്. മരിച്ചത് ആഫ്രിക്കന്‍ വനിതയെന്ന് തിരിച്ചറിഞ്ഞു.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും വീണ്ടും മഴ ശക്തമായതോടെ രാവിലെയും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. റാസല്‍ഖൈമയില്‍ ഒരു പ്രാവാസി തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ നിന്ന് ഒരു ഏഷ്യക്കാരനെയും മറ്റൊരു സ്വദേശി വനിതയെയും പൊലീസ് രക്ഷിച്ചിരുന്നു. നിരവധി റോഡുകളില്‍ ഇപ്പോഴും ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

Top