ദുബായ് ബസ് അപകടം; മസ്‌കറ്റ്-ദുബായ് ബസ് സര്‍വീസ് പുനരാരംഭിച്ചു

ദുബായ്: ഒമാൻ ഗതാഗത കമ്പനിയായ മുവാസലത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 17 പേർ മരിച്ച സാഹചര്യത്തിൽ മസ്‌കറ്റിൽനിന്ന് ദുബായിലേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നു.17 യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തേത്തുടർന്ന് നിർത്തിവെച്ചിരുന്ന മസ്‌കറ്റ്-ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായുള്ള ധാരണപ്രകാരം സർവീസ് വീണ്ടും തുടങ്ങുകയാണെന്ന് മുവാസലാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. ജനുവരി മുതലാണ് റൂട്ട് പരിഷ്കരിച്ച് പുതിയ മസ്‌കറ്റ്‌-ദുബായ് സർവീസ് നിലവിൽവന്നത്.

അബൂഹൈൽ മെട്രോ സ്റ്റേഷൻ, ദുബായ് എയർപോർട്ട് ടെർമിനൽ രണ്ട്, റാശിദിയ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് യാത്രക്കാർക്ക് ബസിൽ കയറാം. വജാജ അതിർത്തി വഴി ഒമാനിൽ പ്രവേശിക്കുന്ന ബസിന് 11 സ്റ്റോപ്പുകളാണുള്ളത്.അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കാൻ വിദഗ്ധരടങ്ങിയ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുവാസലാത്ത് വ്യക്തമാക്കി.

Top