യുഎഇയില്‍ മലയാളി കുടുംബം പൊള്ളലേറ്റ നിലയില്‍

ദുബായ്: യുഎഇയില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ നിലയില്‍. ഉമ്മല്‍ ഖുവൈനിലെ ഇവരുടെ വീട്ടില്‍ വച്ചാണ് സംഭവം. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി അനില്‍ നൈനാന്‍, ഭാര്യ നീനു, മകന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ച ജോര്‍ദാന്‍ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ അനിലിനെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റി. നീനുവും മകനും അപകടനില തരണം ചെയ്തിട്ടുണ്ട്. പൊള്ളലേറ്റ ജോര്‍ദാന്‍ പൗരനും ചികിത്സയിലാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തുന്നത്.

Top