ദുബായ് രാജ്യാന്തരവിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്ന് വീണ് രണ്ടു മരണം

ദുബായ് : ദുബായ് രാജ്യാന്തരവിമാനത്താവളത്തില്‍ സ്വകാര്യകമ്പനിയുടെ ചെറു വിമാനം തകര്‍ന്നുവീണു പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു. നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും ഒരുമണിക്കൂര്‍ നിര്‍ത്തിവച്ചു.

ചില വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായി അധികൃതര്‍ അറിയിച്ചു. സാങ്കേതികതകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top