ഡ്രോണുകളുണ്ടെന്ന സംശയം ; ദുബെെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു

ദുബൈ : ദുബൈ വിമാനത്താവളത്തിന്റെ പരിസരത്ത് ആളില്ലാ വിമാനങ്ങള്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണുകളുണ്ടെന്ന സംശയം ഉടലെടുത്തതിനെ തുടര്‍ന്ന് രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ഉച്ചക്ക് 12.36 മുതല്‍ 12.51 വരെ വിമാനത്താവളത്തിന്റെ തന്ത്രപ്രധാനമേഖല അടച്ചിട്ടു.

ഈ സമയം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന സിങ്കപ്പൂര്‍ വിമാനം ജബല്‍അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും ഡില്‍ഹിയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഷാര്‍ജ വിമാനത്താവളത്തിലേക്കും വഴി തിരിച്ചുവിട്ടു.

സംശയങ്ങള്‍ ദുരീകരിച്ചതിനെ തുടര്‍ന്ന് വൈകാതെ തന്നെ വിമാനത്താവളം സാധാരണനിലയിലേക്ക് മടങ്ങിയതായി എമിറേറ്റ്‌സ് അധികൃതര്‍ പറഞ്ഞു.

Top