കൊറോണ; യുഎയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം 15 പേര്‍ക്കു കൂടി സ്ഥിരീകരിച്ചു

ദുബായ്: ആഗോളവ്യാപകമായി കൊറോണ വൈറസ് ദിനംപ്രതി പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ യുഎയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം 15 പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 45 ആയി ഉയര്‍ന്നു.

ഇന്ത്യ, സൗദി അറേബ്യ, ഇറാന്‍, മൊറോക്കോ, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

രോഗബാധയേറ്റവരുമായി ഇടപഴകിയ 5 പേരെയും പരിശോധനകള്‍ക്കായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Top