dubai welcom group online shopping

ദുബൈയ്: യു എ ഇയിലെ ‘വെല്‍ക്കം ഗ്രൂപ്പ്’ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനത്തിന് തുടക്കം കുറിച്ചു. താമസിയാതെ ഇന്ത്യയിലും ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞ

www.trobone.com എന്ന സൈറ്റിലൂടെ സാധനങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈന്‍ വഴി വാങ്ങിക്കാം. യു എ ഇയില്‍ മൂന്ന് ദിവസത്തിനകവും, മറ്റിടങ്ങളില്‍ നാലുദിവസത്തിനകവും ഉല്‍പന്നങ്ങള്‍ ഡെലിവറി ചെയ്യും. 1972 മുതല്‍ വിപണിയില്‍ സജീവമായ ഗ്രൂപ്പ് എന്ന നിലയില്‍ സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടും, വില്‍പാനന്തര സേവനവുമാണ് ട്രൂബോണ്‍ ഉറപ്പുനല്‍കുന്നതെന്ന് ചെയര്‍മാന്‍ അഷ്‌റഫ് അബൂബക്കര്‍, സി ഇ ഒ വിസി അഷ്‌റഫ് എന്നിവര്‍ പറഞ്ഞു.

ദേര ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ട്രോബോണ്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടിനെ കുറിച്ച് ഫറാസ് അഷ്‌റഫ് വിശദീകരിച്ചു. ഇന്ത്യയിലടക്കം നൂറ്റന്പതോളം നഗരങ്ങളില്‍ സമ്മാനപൊതികളും കേക്കുമെത്തിക്കുന്ന ട്രോബോണ്‍ ഗിഫ്റ്റ് കോര്‍ണറും ഇതിനൊപ്പം പ്രവര്‍ത്തിക്കും. ഓര്‍ഗാനിക്ക് ഉല്‍പന്നങ്ങളുടെ വിതരണത്തിനായി ട്രോബോണ്‍ ഓര്‍ഗാനിക് എന്ന പേരില്‍ കിയോസ്‌കുകള്‍ ആരംഭിക്കുമെന്നും ഗ്രൂപ്പ് മേധാവികള്‍ പറഞ്ഞു. ചടങ്ങില്‍ ശൈഖ് ഷാനവാസ് സ്വാഗതവും അഫ്രാ ഫാത്തിമ നന്ദിയും പറഞ്ഞു.

Top