യു.എ.ഇ.യില്‍ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ; തീരുമാനം നീട്ടി വെച്ചു

ദുബായ്: യു.എ.ഇ.യില്‍ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം നീട്ടി വെച്ചു. മനുഷ്യ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്.

ഫെബ്രുവരി 4 മുതലാണ് രാജ്യത്ത് തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നിയമം പ്രാബല്യത്തിലെത്തിയത്. ഈ തീരുമാനം നടപ്പിലാക്കുന്നത് തത്ക്കാലം നീട്ടി വക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ല.

Top