മാര്‍ച്ച് മാസത്തില്‍ യു.എ.ഇ.യില്‍ ഇന്ധനവിലയില്‍ കുറവുണ്ടാകും

petrole

ദുബായ്: യു.എ.ഇ.യില്‍ മാര്‍ച്ച് മാസത്തില്‍ ഇന്ധനവില കുറയുമെന്ന് റിപ്പോര്‍ട്ട്. അഞ്ചു ശതമാനം വാറ്റ് കൂടി ഉള്‍പ്പെട്ട മാര്‍ച്ചിലെ വിലപ്പട്ടികയാണ് യു.എ.ഇ. ഊര്‍ജമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ഇതനുസരിച്ച് പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.33 ദിര്‍ഹമാകും. ഫെബ്രുവരിയില്‍ 2.36 ദിര്‍ഹമായിരുന്നു സൂപ്പര്‍ 98ന്റെ വില. കഴിഞ്ഞ മാസം ലിറ്ററിന് 2.25 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95ന്റെ വിലകുറഞ്ഞ് 2.22 ദിര്‍ഹമായി. ഡീസല്‍ വിലയും കുറഞ്ഞു.

ലിറ്ററിന് 2.43 ദിര്‍ഹമാണ് ഡീസലിന്റെ വില. കഴിഞ്ഞ മാസമിത് 2.49 ദിര്‍ഹമായിരുന്നു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ ലിറ്ററിന് മൂന്ന് മുതല്‍ ആറ് ഫില്‍സ് വരെയാണ് കുറവ്.

Top