സുഡാന്‍ ജനതയ്ക്ക് സഹായവുമായി യു.എ.ഇ

ദുബായ്;സുഡാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ച് യു.എ.ഇ.സുഡാനിലെ ആരോഗ്യ അടിയന്തരസാഹചര്യങ്ങളും ആരോഗ്യ മേഖലയിലെ വര്‍ധിച്ചുവരുന്ന പ്രതിസന്ധിയും നേരിടാന്‍ ലോകാരോഗ്യ സംഘടനയുടെയും സുഡാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിത്.

ഏഴ് ലക്ഷത്തിലേറെ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ വൈദ്യ സഹായം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സഹായമെത്തിച്ചത്. 7,95,000 ഡോളര്‍ വിലമതിക്കുന്ന 54 മെട്രിക് ടണ്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാധനങ്ങളാണ് എത്തിച്ചത് നിലവില്‍ സുഡാനില്‍ അവശ്യമരുന്നുകള്‍ക്ക് വലിയക്ഷാമം നേരിടുന്നു.

 

 

Top