സ്‌കൂള്‍ പരിസരങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ദുബായ് പൊലീസിന്റെ പട്രോള്‍ സംഘം

dubai-patrolling

ദുബായ്: സ്‌കൂള്‍ പരിസരങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് പൊലീസിന്റെ പ്രത്യേക പട്രോള്‍ സംഘം. ഗതാഗതം സുഗമമാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയിലും, ബസ് ഡ്രൈവര്‍മാര്‍ക്കിടയിലും പ്രത്യേക സുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സംഘം പ്രവര്‍ത്തിക്കുന്നതാണ്.

സ്‌കൂള്‍ സെക്യൂരിറ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, പൊലീസ്-വിദ്യാര്‍ഥി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുമാണ് നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ പദ്ധതി പ്രകാരം മൂന്ന് പട്രോള്‍ സംഘത്തെയാണ് ആദ്യഘട്ടത്തില്‍ നിയമിക്കുക. ഈ വര്‍ഷം അവസാനത്തോടെ പട്രോള്‍ സംഘത്തിന്റെ എണ്ണം വര്‍ധിപ്പിക്കും.

Top