ഹെല്‍ത്ത് ടൂറിസം മേഖലയില്‍ നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ദുബായ്

health insurance

ദുബായ്: ഹെല്‍ത്ത് ടൂറിസം മേഖലയില്‍ നിര്‍ബന്ധിതമായി ഇന്‍ഷൂറന്‍സ് പദ്ധതി കൊണ്ടു വരാന്‍ ഒരുങ്ങി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ടൂറിസം ഫോറത്തിലാണ് അധികൃതര്‍ നിര്‍ബന്ധിത ഇന്‍ഷൂറന്‍സിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മെഡിക്കല്‍ ടൂറിസം മേഖലകളില്‍ ദുബായിയെ മുന്‍പിലേയ്ക്ക് തന്നെ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഹെല്‍ത്ത് ടൂറിസം മേഖലയില്‍ നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന മാനദണ്ഡങ്ങളെ നിശ്ചയിക്കുന്ന ചര്‍ച്ച അവസാന ഘട്ടത്തിലാണ്. ഉടന്‍ തന്നെ ടൂറിസ്റ്റുകള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി നിലവില്‍ വരുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡയര്‍ക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസഫ് അറിയിച്ചു. ദുബായില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ടൂറിസം ഫോറത്തിലാണ് അധികൃതര്‍ നിര്‍ബന്ധിത ഇന്‍ഷൂറന്‍സിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

Top