ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി ദുബായിയെ തെരഞ്ഞെടുത്തു

ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി ദുബായിയെ തെരഞ്ഞെടുത്തു. യൂറോമോണിറ്ററിന്റെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷന്‍ ഇന്‍ഡെക്‌സ് 2021ലാണ് ദുബായ് ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിയത്.

ഏറ്റവും ഉയര്‍ന്ന കൊവിഡ് വാക്‌സിനേഷന്‍ നിരക്ക്, കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍, ദുബായിലെത്തുന്ന വിദേശ സഞ്ചാരികളുടേയും താമസക്കരുടേയും സുരക്ഷയുമാണ് ദുബായിയെ മികച്ച രണ്ടാമത്തെ നഗരമായി തെരഞ്ഞെടുത്തത്.

സാമ്പത്തികം, ബിസിനസ്, ടൂറിസം മേഖലയിലെ പ്രകടനം, ആരോഗ്യം, സുരക്ഷ, സുസ്ഥിരത, ടൂറിസം ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്നിങ്ങനെ ആറ് സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
കൊവിഡില്‍നിന്ന് മുക്തമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലാണ് ദുബായിയുടെ സ്ഥാനമെന്ന് ന്യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ പ്രോജക്ട് ലീഡ് കണ്‍സള്‍ട്ടന്റ് റാബിയ യാസ്മീന്‍ പറഞ്ഞു.

ദുബായ്ക്കു പുറമെ പാരീസ്, ആംസ്റ്റര്‍ഡാം, മാഡ്രിഡ്, റോം, ബെര്‍ലിന്‍, ന്യൂയോര്‍ക്ക്, ലണ്ടന്‍, മ്യൂണിക്ക്, ബാഴ്‌സലോണ എന്നിവയാണ് പട്ടികയിലുള്ള മറ്റുരാജ്യങ്ങള്‍. ഗള്‍ഫിലെയും വടക്കേ ആഫ്രിക്കയിലെയും വാണിജ്യവ്യാപാര കേന്ദ്രമായ ദുബായ് സാമ്പത്തിക, ബിസിനസ് പ്രകടന ഉപസൂചികയില്‍ ആദ്യ പത്തില്‍ ഇടംനേടിയ ഏകവിപണി നഗരംകൂടിയാണ്. ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി സബ് ഇന്‍ഡക്‌സിന്റെ കാര്യത്തില്‍ ഷാര്‍ജ, ദുബായ്, അബുദാബി എന്നീ നഗരങ്ങള്‍ യഥാക്രമം രണ്ടും നാലും അഞ്ചും സ്ഥാനത്താണ്.

Top