വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ വസ്തുക്കളുടെ കണക്കുമായി ദുബായ് കസ്റ്റംസ്

dubai-airport

ദുബായ്: രണ്ടായിരത്തിപതിനേഴില്‍ മാത്രമായി പതിനയ്യായിരത്തില്‍ അധികം നിരോധിത വസ്തുക്കള്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ നിന്നും പിടികൂടിയതായി പരിശോധനാ വിഭാഗം അറിയിച്ചു. ഏറ്റവും അധികം പിടികൂടിയത് മയക്കുമരുന്നുകളും, വ്യാജ ഉത്പ്പന്നങ്ങളുമാണെന്നും പരിശോധനാ വിഭാഗം അറിയിച്ചു. വിമാനത്താവളത്തില്‍ ഇറങ്ങുന്ന മുഴുവന്‍ യാത്രക്കാരും സ്‌കാനിംഗിന് വിധേയരാകുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒരു കോടിയിലധികം യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രണ്ട് കോടിയിലധികം ബാഗേജുകളും പരിശോധിച്ചിരുന്നു. ഇത്തരത്തിലുള്ള പരിശോധനകളിലാണ് 15260 അനധികൃത വസ്തുക്കള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് യാത്രക്കാരേയും ലഗേജുകളും പരിശോധിക്കുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു.

Top