ദുബായിൽ കൗമാര പ്രായക്കാർക്കുള്ള വാക്‌സിൻ റജിസ്ട്രേഷൻ ആരംഭിച്ചു

vaccinenews

ദുബായിൽ 12നും 15നും വയസ്സിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാകാൻ റജിസ്ട്രേഷൻ ആരംഭിച്ചു.12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ ബയോൻടെക് വാക്സിൻ നൽകാനാണ് അനുമതി ലഭിച്ചത്. വയോധികരും ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്സീൻ എടുക്കാൻ പറ്റാത്തവരുമുള്ള വീടുകളിലെ കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ഡിഎച്ച്എ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഫരീദ അൽ ഖാജ പറഞ്ഞു. ര

ക്ഷിതാക്കൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി ആപ് വഴി ബുക്ക് ചെയ്യാം.ലത്തീഫ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ, ഹത്ത ഹോസ്പിറ്റൽ, ബർഷ, അൽ മിസ്ഹർ, സബീൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യൽറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളും കുട്ടികൾക്കുള്ള വാക്സീൻ കേന്ദ്രങ്ങളാണ്.ഇതോടൊപ്പം യു.എ.ഇയിലെ സ്കൂളുകൾ വാക്സിനേഷൻ ഡ്രൈവ് ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചണ് വാക്സിനേഷൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്സിൻ നൽകിയ ശേഷം സ്കൂളുകൾ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവർത്തിപ്പിക്കാമെന്ന വിശ്വാസത്തിലാണ് മാനേജ്മെൻറുകൾ

Top