പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി ‘ദുബായ് ടാപ്പ്’ ജലസംരക്ഷണ പദ്ധതി

ദുബായ് : യു.എ.ഇ.യില്‍ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം നടപ്പാക്കുന്നതിന്റെ ഭാഗമായി ‘ദുബായ് ടാപ്പ്’ എന്ന ജലസംരക്ഷണ പദ്ധതി .

ഈ പദ്ധതി അനുസരിച്ച് വെള്ളം പാഴാവാതെ, വലിയ അളവില്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന വാട്ടര്‍ ടാപ്പുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ദുബായ് മുനിസിപ്പാലിറ്റി.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ദുബായിലെ പള്ളികളിലാണ് ടാപ്പുകള്‍ ഉപയോഗിക്കുന്നത്.

നിലവിലുള്ള പള്ളികളിലും പുതിയതായി പണിയുന്ന പള്ളികളിലും ദുബായ് ടാപ്പ് സ്ഥാപിക്കും.

ദുബായ് ടാപ്പിന്റെ ഉപയോഗം വഴി 80 ശതമാനത്തോളം വെള്ളം പാഴാവാതെ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

ഈ പദ്ധതിയിലൂടെ വെള്ളത്തിന്റെ ഉപഭോഗം 80 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.

ദുബായ് ടാപ്പിന്റെ ഉത്പാദനം സംബന്ധിച്ച് ഹമദ് റഹ്മാ അല്‍ ഷംസി ജനറല്‍ ട്രേഡിങ് കോര്‍പറേഷനുമായി മുനിസിപ്പാലിറ്റി കരാറില്‍ ഒപ്പു വച്ചു.

Top