ദുബായിലെ സ്വിമ്മിംഗ് പൂളില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

ദുബായ് : സ്വിമ്മിംഗ് പൂളില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകിട്ട് ദുബൈയിലെ മിര്‍ദിഫിലാണ് സംഭവം നടന്നത്. ഒന്നര വയസുള്ള പെണ്‍കുട്ടിയും രണ്ടര വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. ദുബായ് സ്വദേശികളുടെ മക്കളാണ് ഇരുവരും.

dubai-2

ബന്ധുക്കള്‍ക്ക് ഇഫ്താര്‍ ഒരുക്കിയ ദിവസമാണ് അപകടമുണ്ടായത്. ഇഫ്താര്‍ തിരക്കിനിടയില്‍ പുറത്ത് കടന്ന കുട്ടികളെ കാണാതായപ്പോഴാണ് കുടുംബാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചത്. അല്പ സമയത്തിനുള്ളില്‍ കുട്ടികളെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടന്‍ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top