മികച്ച ബ്രാന്‍ഡുകള്‍ക്ക് വമ്പന്‍ ഓഫറുമായി ദുബായ് സൂപ്പര്‍ സെയില്‍

ദുബായ് :മുന്നൂറോളം ബ്രാന്‍ഡുകളില്‍ വമ്പന്‍ ഓഫറുമായി ദുബായ് സൂപ്പര്‍ സെയിലിന് തുടക്കം.

ആയിരത്തിലധികം ഔട്ട്‌ലെറ്റുകളാണ് ഈ സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുക.

ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും ഇന്നു മുതല്‍ 25 വരെയാണ് മെഗാ സെയില്‍ നടക്കുന്നത്.

സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷിനില്‍ വസ്തുക്കള്‍ക്ക് 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഇളവായിരിക്കും ലഭിക്കുന്നത്.

ആറു മാസത്തിനു ശേഷമായിരിക്കും മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ എത്തുന്നത്.

ലോകത്തിന്റെ ഷോപ്പിങ് ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ വരുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് വമ്പന്‍ ഓഫറുമായി സൂപ്പര്‍ സെയില്‍ എത്തിയതെന്നും ശ്രദ്ധേയമാണ്.

ഏറ്റവും മികച്ച കമ്പനികളുടെ ഉല്‍പന്നങ്ങളും ഡിസ്‌ക്കൗണ്ട് സെയിലില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അധിക നികുതി നല്‍കാതെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള ഒരു അവസരം കൂടിയായിരിക്കും ഇത്.

Top