ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് ഫെറി സര്‍വീസ് ആരംഭിച്ചു

ദുബായ്: ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ( ആര്‍.ടി.എ) നേതൃത്വത്തില്‍ ഫെറി സര്‍വീസ് ആരംഭിച്ചു. നിത്യേന 42 സര്‍വീസുകളാണ് നടത്തുന്നത്‌.

ഒരു യാത്രയില്‍ 125 പേര്‍ക്ക് സഞ്ചരിക്കാം. ദുബായിലെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്റ്റേഷനിലേയ്ക്ക് മുപ്പത്തിയഞ്ച് മിനുട്ടുകൊണ്ട് എത്തും. സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാ നിരക്ക്.

പുലര്‍ച്ചെ അഞ്ച് മണിക്ക് ഷാര്‍ജയില്‍ നിന്നും 5.15 ന് ദുബായില്‍ നിന്നും സര്‍വീസ് ആരംഭിക്കും. കാലത്തും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ഓരോ അരമണിക്കൂറിലും സര്‍വീസ് ഉണ്ടാകും.ഷാര്‍ജ സ്റ്റേഷനില്‍ ഫെറി യാത്രക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും സൗകര്യമുണ്ടാവും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് ആവശ്യമില്ല

Top