ദുബായില്‍ പട്രോളിങ്ങിന് ഇനി പുതിയ മെഴ്‌സിഡസ്-എ.എം.ജി. ജി.ടി. 63 എസ്

ദുബായില്‍ പൊലിസ് പട്രോളിങ്ങിന് ഇനി പുതിയ മെഴ്‌സിഡസ്-എ.എം.ജി. ജി.ടി. 63 എസ്.കൂടി ചേർത്തു. പൊതുജനങ്ങളുടെ സുരക്ഷയോടൊപ്പം തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബുര്‍ജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ജുമൈറ ബീച്ച് റെസിഡന്‍സ്, ലാ മെര്‍ എന്നിവിടങ്ങളിലും ഒരേസമയം പോലീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി പറഞ്ഞു.

ആഡംബര പട്രോളിങിന് മെഴ്‌സിഡസിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഗുണകരമാകുമെന്ന് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. മുബാറക് സയീദ് സേലം ബിന്‍ നവാസ് അല്‍ കിറ്റ്ബി പറഞ്ഞു.

Top