ശക്തമായ കാറ്റിലും തിരയിലും പെട്ട് ഇന്ത്യന്‍ നാവികര്‍; തുണയായത് ദുബായ് പൊലീസ്

ദുബായ്: ശക്തമായ കാറ്റിലും തിരയിലും പെട്ട് ഇന്ത്യന്‍ നാവികരുടെ കപ്പല്‍ കടലില്‍ കുടുങ്ങി.കപ്പല്‍ പാറയില്‍ ഇടിച്ചതിനെ തുടര്‍ന്ന് 14 ഇന്ത്യന്‍ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി.

കപ്പലില്‍ കുടുങ്ങിപ്പോയ എല്ലാ നാവികരെയും രക്ഷപ്പെടുത്തിയതായി ദുബായ് പോര്‍ട് പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സയീദ് അല്‍ മദനി പറഞ്ഞു.

ബുധനാഴ്ച രാവിലെ 6.15 ഓടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം എത്തിയത്. ഉടന്‍ കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തി.

Top