ദുബായ് പൊലീസ് പിടിച്ചെടുത്ത ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നു

ദുബായ്: ദുബായ് പൊലീസ് പിടിച്ചെടുത്ത ബി എം ഡബ്ല്യു, ജാഗ്വാര്‍, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങി മുന്നുറോളം ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങുന്നു. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ കാരണങ്ങള്‍ 300 കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്.

ദുബായ് പൊലീസിന്റെ നോട്ടീസ് അനുസരിച്ച് ആവശ്യമായ നടപടികള്‍ എടുക്കാതെ മൂന്ന് മാസത്തില്‍ കൂടുതല്‍ നീണ്ടുപോയ വാഹനങ്ങള്‍ ഉടമസ്ഥരെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിച്ച് ഒരു മാസത്തിനുള്ളില്‍ ലേലത്തില്‍ വില്‍ക്കും.

ദുബായില്‍ 345 കാറുകള്‍ ഇത്തരത്തില്‍ വില്‍ക്കപ്പെട്ടിട്ടുണ്ട്.ആഡംബര കാറുകളായ ബിഎംഡബ്ല്യു,ജ്വാഗ്വാര്‍,മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കാറുകളുടെ വില പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Top