മുംബൈ: വിമാന യാത്രക്കിടെ 17 കാരിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ദുബായിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ സുമന് ബാല്‍(35) എന്നയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബന്ധുവിനൊപ്പം ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. സുമന് പെണ്‍കുട്ടിയുടെ സമീപത്തെ സീറ്റിലാണ് ഇരുന്നത്. യാത്രാമധ്യേ പെണ്‍കുട്ടി ഉറക്കത്തിലായ സമയത്ത് സുമന് പെണ്‍കുട്ടിയെ അപമര്യാദയായി സ്പര്‍ശിച്ചു. ദുബായിലെത്തിയ ശേഷമാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ബന്ധുവിനോട് പറയുന്നത്. തുടര്‍ന്ന് മുംബൈയില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
വിമാനത്തിന്റെ സീറ്റ് നമ്പര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് സുമനിലേക്ക് പൊലീസ് എത്തിയത്. ഞായറാഴ്ചയാണ് സുമനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.