ഷാര്‍ജ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകുന്നു ; യാത്രക്കാര്‍ ദുരിതത്തില്‍

airindia

ദുബായ്: ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എഐ 968 വിമാനം വൈകുന്നു. 170 ലേറെ യാത്രക്കാരാണ് വിമാനം വൈകിയത് മൂലം ദുരിതത്തിലായിരിക്കുന്നത്. എന്നാല്‍ വിമാനത്തില്‍ എലി കയറിയെന്നും അതിനെതിരെ മരുന്നുവെച്ചതിനാല്‍ 10 മണിക്കൂര്‍ കഴിയാതെ വിമാനത്തില്‍ യാത്രക്കാരെ കയറ്റാനാവില്ലെന്നുമാണ് ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് നല്‍കുന്ന അനൗദ്യോഗിക മറുപടി.

രാത്രി ഒമ്പതു മണിയോടെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ പരിശോധനകള്‍ കഴിഞ്ഞ് ബോര്‍ഡിങ് പാസുമായി കാത്തിരിക്കുകയാണ്. പുലര്‍ച്ചെ നാലു മണിക്ക് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് എട്ടു മണിയും പന്ത്രണ്ട് മണിയും ആകുമെന്ന അറിയിപ്പുകളെത്തി. യാത്രക്കാര്‍ക്ക് ഭക്ഷണവും താമസ സംവിധാനവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എയര്‍ ഇന്ത്യ അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. ഒന്നരക്ക് പുറപ്പെടാനാകുമെന്ന് അറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതും മാറ്റി പുറപ്പെടുന്ന സമയം രാത്രി ഏഴു മണിക്ക് അറിയിക്കാം എന്നാണ് ഒടുവില്‍ നല്‍കിയ വിശദീകരണം.

Top