ദുബായ് ഓപ്പണ്‍; വനിതാ ഡബിള്‍സില്‍ സാനിയ പ്രീക്വാര്‍ട്ടറില്‍ കടന്നു

ദുബായ്: ദുബായ് ഓപ്പണില്‍ സാനിയ വനിതാ ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് പങ്കാളി കരോലിന ഗാര്‍സ്യയ്ക്കൊപ്പമാണ് സാനിയ ഇറങ്ങിയത്. റഷ്യയുടെ അല കഡ്രാവെസ്തേവ, സ്ലൊവേനിയയുടെ കാതറീന സ്രെബോട്ട്നിക്ക് സഖ്യത്തെയാണ് സാനിയ ജോഡി തോല്‍പ്പിച്ചത്. സ്‌കോര്‍ നില 6-4, 4-6, 10-8.

പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ സായ്സായ് ഷെങ്, ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സഖ്യത്തെയാണ് നേരിടുന്നത്. നേരത്തെ ഹൊബാര്‍ട്ട് ടൂര്‍ണമെന്റില്‍ കിരീടം നേടിയിരുന്നു സാനിയ. എന്നാല്‍ അതിന് ശേഷം പരിക്ക് കാരണം വിട്ടുനിന്ന സാനിയ തരിച്ചുവരവില്‍ യുക്രൈനിന്റെ നാദിയെ കിച്ചെനോക്കിനൊപ്പം സാനിയ ആദ്യ കിരീടം നേടുകയും ചെയ്തു. എന്നാല്‍ താരം ഈ പ്രവശ്യം ഫ്രഞ്ച് പങ്കാളിക്കൊപ്പമാണ് കളിക്കാനിറങ്ങിയത്.

Top