ഹത്ത അതിര്‍ത്തിയിലൂടെ ഓരോ ദിവസവും കടന്നു പോകുന്നത് 5000 യാത്രക്കാര്‍

hatta-boarder

ദുബായ്: ഹത്ത അതിര്‍ത്തിയിലൂടെ ഓരോ ദിവസവും കടന്നു പോകുന്നത് 5000 യാത്രക്കാരാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.

രാജ്യത്ത് നിന്നും അതിര്‍ത്തി കടക്കുന്നവരും യു എ ഇയിലേക്ക് പ്രവേശിക്കുന്നവരുമായ സഞ്ചാരികളുടെ കണക്കാണ് വകുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ ഇത് വഴി കടന്ന് പോയത് 2476662 യാത്രക്കാരായിരുന്നു. യാത്രകാര്‍ക്കായി മികച്ച സേവന സൗകര്യങ്ങളാണ് ഒമാന്‍ അതിര്‍ത്തിയില്‍ ഒരിക്കിട്ടുള്ളത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയ അത്യാധുനിക സ്മാര്‍ട്ട് സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെത്തെ യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കുന്നത്.

Top