ദുബായില്‍ ബാല്‍ക്കണിയില്‍ നഗ്നരായി നിന്നു ശരീര പ്രദര്‍ശനം; സ്ത്രീകള്‍ അറസ്റ്റില്‍

ദുബായ്: വിവസ്ത്രരായി അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിരന്നു നിന്ന് ശരീര പ്രദര്‍ശനം നടത്തിയ ഒരു കൂട്ടം സ്ത്രീകളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. ദുബായ് മറീന അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ഡസനിലേറെ സ്ത്രീകള്‍ ഉടുതുണിയില്ലാതെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ വന്നുനിന്ന് മറ്റുള്ളവര്‍ക്കു മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.

യുഎഇയുടെ സംസ്‌ക്കാരത്തിനും മൂല്യങ്ങള്‍ക്കും എതിരായ നടപടിയാണ് സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും ദുബായ് പോലീസ് അറിയിച്ചു. കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ചേരാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പും പോലീസ് നല്‍കി. ആഭാസകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആറു മാസം വരെ തടവും 5000 ദിര്‍ഹം വരെ പിഴയുമാണ് ദുബായില്‍ ശിക്ഷ.

Top